Indira Gandhi Co-Operative Hospital

ഷെയർ ഉടമകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

  • ഓഹരി ഉടമകൾ ആശുപത്രിയിൽ പ്രവേശിക്കപ്പെടുമ്പോൾ അവരുടെ മുറി വാടക , മരുന്നുകൾ, ലാബ് ചാർജുകൾ ,സ്കാനിങ് ചാർജുകൾ, ഓപ്പറേഷൻ ചാർജ്ജുകൾ , ഡോക്ടർ മാരുടെ ചാർജുകൾ എന്നിവയ്ക്ക് ചികിത്സാ ഇളവുകൾ നൽകും
  • രണ്ടുലക്ഷം രൂപ ഓഹരി എടുക്കുന്ന വ്യക്തിക്കും അവരുടെ ഭാര്യയ്ക്കും രണ്ടു മക്കൾക്കും കൂടി പ്രതിവർഷം രണ്ടുലക്ഷം രൂപയുടെ ചികിത്സാ ഇളവുകൾ ലഭിക്കുന്നു.
  • അഞ്ചുലക്ഷം രൂപയുടെ ഓഹരി എടുക്കുന്ന വ്യക്തിക്കും ഭാര്യക്കും മൂന്നു മക്കൾക്കും കൂടി 5 ലക്ഷം രൂപയുടെ പ്രതിവർഷ ചികിത്സ ഇളവുകൾ ലഭിക്കുന്നു
  • പത്തുലക്ഷം രൂപയുടെ ഓഹരി എടുക്കുന്ന ഒരു വ്യക്തിക്കും കുടുംബത്തിലെ എട്ട് അംഗങ്ങൾക്കും കൂടി പ്രതിവർഷം 10 ലക്ഷം രൂപയുടെ ചികിത്സാ ഇളവുകൾ ലഭിക്കുന്നു
  • ഓഹരി ഉടമകൾ അപകടത്തിൽ മരണപ്പെട്ടാൽ നോമിനിക്ക് ഓഹരി തുകയുടെ മൂന്നിരട്ടി തുക ലഭിക്കുന്നതാണ്
  • ഓഹരി ഉടമയ്ക്ക് ഇന്ത്യയിൽ എവിടെ വെച്ചെങ്കിലും അപകടം സംഭവിച്ചാലും ആശുപത്രി ബില്ലും ചികിത്സാ രേഖകളും ഡിസ്ചാർജ് ബില്ലും ഒരാഴ്ചക്കുള്ളിൽ ഹാജരാക്കിയാൽ തുക ലഭിക്കുന്നതാണ്
  • രണ്ടുലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ഓഹരി എടുക്കുന്നവർക്ക് ഗോൾഡൻ കാർഡ് പരിരക്ഷ ലഭിക്കുന്നതാണ്.
  • ഡോക്ടറെ കാണുവാൻ വരുന്നവർക്ക് ആശുപത്രി ജീവനക്കാരന്റെ സഹായം ലഭിക്കുന്നതോടൊപ്പം ഡോക്ടറെ കാണുവാൻ ക്യൂ നിൽക്കേണ്ട ആവശ്യമില്ല. കൂടാതെ ഈ കാർഡുടമകൾക്ക് കാർ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്
  • ഓഹരി ഉടമകൾക്ക് ജനറൽബോഡി യോഗങ്ങളിൽ പങ്കെടുക്കുവാനും തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനും അവകാശമുണ്ടായിരിക്കും.
  • ആശുപത്രി ലാഭകരമായി നടക്കുകയാണെങ്കിൽ മിനിമം 5 % മുതൽ ലാഭവിഹിതവും ഓഹരി ഉടമകൾക്ക് ലഭിക്കുന്നതാണ്
  • ആശുപത്രിയിൽ വരുന്ന ഓഹരി ഉടമകൾ ഗോൾഡൻ കാർഡ് നിർബന്ധമായും കൊണ്ടുവരേണ്ടതാണ്
  • ഓഹരി എടുക്കുന്നവർ അവരുടെ 3 ഫോട്ടോയും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പേരിൽ ഓഹരി തുകയുടെ ഒരു ചെക്കും നൽകേണ്ടതാണ്
  • അഞ്ചു വർഷം കഴിഞ്ഞാൽ മാത്രമേ ഓഹരി തിരിച്ചു വാങ്ങുവാൻ സാധിക്കുകയുള്ളൂ